ദേശീയപാത 66 കയ്പമംഗലം പനമ്പിക്കുന്നിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. മലപ്പുറം എരമംഗലം സ്വദേശി തെക്കേവയിൽ ഉണ്ണി (44)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ഗുരുവായൂർ നിന്നും എറണാകുളത്തേക്ക് പോയിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സാണ് ബൈക്കിലിടിച്ചത്. പരിക്കേറ്റയാളെ കയ്പമംഗലം ഹാർട്ട് ബീറ്റ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

