ചാവക്കാട്: പാലയൂർ പള്ളി തർപ്പണ തിരുനാൾ കാണാനെത്തിയ യുവാവിന്റെ സ്കൂട്ടർ മോഷണം പോയി. പാവറട്ടി മരുതയൂർ പുതുവീട്ടിൽ ഷബീറിന്റെ ഉടമസ്ഥതയിലുള്ള KL46 V2399 നമ്പറുള്ള ആക്സസ് സ്കൂട്ടറാണ് മോഷണം പോയത്. ഇന്നലെ രാത്രിയിലാണ് സംഭവം. പാലയൂരിലെത്തിയ ഷബീർ പള്ളിക്ക് പുറകുവശത്താണ് വാഹനം പാർക്ക് ചെയ്തിരുന്നത്. ആഘോഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സ്കൂട്ടർ മോഷണം പോയ വിവരം അറിഞ്ഞത്. ചാവക്കാട് പോലീസിൽ പരാതി നൽകി. പരിസരത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ മധ്യവയസ്ക്കൻ സ്കൂട്ടുറുമായി പോകുന്ന ദൃശ്യം കാണാൻ സാധിച്ചിട്ടുണ്ട്.

