പുന്നയൂർക്കുളം: പുന്നയൂർക്കുളം കുന്നത്തൂർ ബാറിൽ സംഘർഷം. രണ്ടുപേർക്ക് പരിക്കേറ്റു. വടക്കേകാട് മുരിയന്തടം കോതോട്ടിൽ വിഷ്ണു യാദവ്, യദുകൃഷ്ണൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ രണ്ടുപേർക്കെതിരെ വടക്കേക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. വെട്ടിപ്പുഴ സ്വദേശി സുബിൻ, ഷിഫാൻ എന്നിവർക്കെതിരെ കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് കുന്നത്തൂർ ദേവാസുരം ബാറിലാണ് സംഭവം.

