Saturday, July 11, 2026

ഗുരുവായൂരിൽ അംഗൻവാടി വർക്കേഴ്സ് ആൻ്റ്  ഹെൽപ്പേഴ്സ് അസ്സോസിയേഷൻ സിഐടിയു ജില്ലാതല പഠന ക്ലാസ് സംഘടിപ്പിച്ചു

അംഗൻവാടി വർക്കേഴ്സ് ആൻ്റ്  ഹെൽപ്പേഴ്സ് അസ്സോസിയേഷൻ സിഐടിയു ജില്ലാതല പഠന ക്ലാസ് സംഘടിപ്പിച്ചു. ഗുരുവായൂർ എ.കെ.ജി സദനത്തിൽ നടന്ന  പഠനക്ലാസ്സ് സി.ഐ.ടി.യു  സംസ്ഥാന കമ്മിറ്റി അംഗം  എൻ.കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ഒ.വി മിനി അധ്യക്ഷത വഹിച്ചു. സംഘടന, ലേബർ കോഡ് എന്നിവയെ സംബന്ധിച്ചും തൊഴിൽ നിയമത്തെക്കുറിച്ചും യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ പ്രസന്നകുമാരി ക്ലാസ് നയിച്ചു. സിഐടിയു ഏരിയ സെക്രട്ടറി എ.എസ് മനോജ്, ഉണ്ണി വാറണാട്ട്, കോഡിനേഷൻ കൺവീനർ ജയിംസ് ആളൂർ, യൂണിയൻ ജില്ല കമ്മിറ്റി അംഗം പ്രിയ മനോഹരൻ എന്നിവർ സംസാരിച്ചു.  ജില്ല കമ്മിറ്റി അംഗം ലതപുഷ്ക്കരൻ സ്വാഗതവും പ്രോജക്ട് ജില്ല കമ്മിറ്റി അംഗം വി.ആർ സുഗന്ധി നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments