ഗുരുവായൂർ: ഗുരുവായൂർ സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കി വരുന്ന സായി സുദർശന പദ്ധതിയുടെ 20-ാം വാർഷികാഘോഷം സംഘടിപ്പിച്ചു. പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി. സായി സഞ്ജീവനി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ മൗനയോഗി സ്വാമി ഹരിനാരായണൻ അനുഗ്രഹപ്രഭാഷണം നടത്തി. ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ് മുഖ്യാതിഥിയായി. സംസ്ഥാന മുന്നോക്ക ക്ഷേമ കമ്മീഷൻ അംഗം ചൂണ്ടൽ സെബാസ്റ്റ്യൻ വിശിഷ്ടാതിഥിയായി. വാർഡ് കൗൺസിലർ ബിന്ദു നാരായണൻ, ഡോ. നിതിൻ ജോർജ് കോശി, ക്യാമ്പ് കോർഡിനേറ്റർ കെ. മണികണ്ഠൻ, സബിത രഞ്ജിത് എന്നിവർ സംസാരിച്ചു. എക്സിക്യൂട്ടീവ് ട്രസ്റ്റീ അരുൺ സി. നമ്പ്യാർ സ്വാഗതവും സായിശ്രീ മേനോൻ നന്ദിയും പറഞ്ഞു. നേത്രചികിത്സ രംഗത്ത് സുദീർഘകാലമായി സേവനമനുഷ്ഠിച്ച ഡോക്ടർമാരെ ആദരിച്ചു. സായി സുദർശന പദ്ധതിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ഡോക്ടർമാർ, സന്നദ്ധപ്രവർത്തകർ, ദാതാക്കൾ എന്നിവർക്കുള്ള ആദരവും പൊന്നാടയും ഉഹാരവും സമർപ്പിച്ചു. തുടർന്ന് നേത്ര പരിശോധനയും ചികിത്സാ ക്യാമ്പും നടന്നു. 120 പേർ ക്യാമ്പിൽ പങ്കെടുത്തു. കെ.ആർ പ്രവിൽ, കമലുദ്ധീൻ ഗുരുവായൂർ, രാമദാസ് ആലത്തി എന്നിവർ നേതൃത്വം നൽകി.

