ചാവക്കാട്: ദേശീയപാത 66 നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരുമനയൂരിൽ രൂക്ഷമായ വെള്ളക്കെട്ട്, അഴുക്കുച്ചാൽ തകരാർ, സർവീസ് റോഡുകളുടെ നാശം എന്നിവ ജനങ്ങളെ ദുരിതത്തിലാഴ്ത്തുന്നുവെന്ന് പഞ്ചായത്ത് ഭരണസമിതിയിൽ പ്രമേയം അവതരിപ്പിച്ചു. മഴക്കെടുതിയിൽ പഞ്ചായത്ത് ഓഫീസിലും വെള്ളം കയറി നാശനഷ്ടമുണ്ടായതായും യോഗത്തിൽ ആരോപിച്ചു. സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ സംവിധാനങ്ങളില്ലാത്തതിനാൽ വിദ്യാർത്ഥികളും പൊതുജനങ്ങളും അപകടഭീഷണി നേരിടുന്നതായും അടിയന്തരമായി ഫുട് ഓവർ ബ്രിഡ്ജ് അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല കളക്ടറുടെ യോഗത്തിൽ നൽകിയ ഉറപ്പുകൾ പാലിക്കാത്ത ദേശീയപാത അതോറിറ്റിയുടെയും കരാറുകാരുടെയും നിലപാടിനെതിരെ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷക്കീർ മാസ്റ്റർ പ്രമേയം നിർദ്ദേശിച്ചതോടെ വൈസ് പ്രസിഡന്റ് നഷ്റ മുഹമ്മദ് അവതരിപ്പിച്ചു.
ദേശീയപാത 66 നിർമ്മാണം; വിമർശനവുമായി ഒരുമനയൂർ പഞ്ചായത്ത് ഭരണസമിതി പ്രമേയം
RELATED ARTICLES

