വിദേശത്ത് പഠിക്കുന്നതിനായി വിദ്യാഭ്യാസ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ കെ ജി എഫ് സ്വാമി എന്ന പത്തനംതിട്ട സ്വദേശി മാധവമംഗലം മനാഴിയിൽ വീട്ടിൽ ഷാജി (61) ക്കെതിരെ പോലീസ് കേസെടുത്തു. കൊടുങ്ങല്ലൂർ ഉഴവത്ത്കടവ് പുതിയ റോഡ് സ്വദേശിനിയുടെ മകൾക്ക് വിദ്യാഭ്യാസ ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തത്. 15-10-2025 മുതൽ 29-04-2026 വരെയുള്ള കാലയളവിനുള്ളിൽ ബാങ്ക് അക്കൗണ്ട് മുഖേനയും നേരിട്ടും പല തവണകളായി 2,19,140 രൂപ അന്തർജില്ലാ തട്ടിപ്പ് സംഘത്തിലെ കണ്ണിയായ ‘കെ.ജി.എഫ് സ്വാമി’ തട്ടിയെടുത്തതായാണ് പരാതി ലഭിച്ചത്. തുടർന്ന് കൊടുങ്ങല്ലൂർ പോലീസ് പുതിയ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വർണ്ണഖനിയിൽ നിന്ന് നേരിട്ട് സ്വർണ്ണക്കട്ടികൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ കഴിഞ്ഞദിവസം പ്രതി അറസ്റ്റിലായിരുന്നു. ഈ വിവരമറിഞ്ഞതിനെ തുടർന്നാണ് സമാന രീതിയിൽ തട്ടിപ്പിനിരയായ പരാതിക്കാരി പോലീസിൽ പരാതിയുമായി എത്തിയത്.
പോലീസ് പിടിയിലായ ‘കെ.ജി.എഫ്’ സ്വാമി ചെറിയ മീനല്ല; തട്ടിപ്പിന് വീണ്ടും കേസ്
RELATED ARTICLES

