Saturday, June 13, 2026

ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ: ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ നർക്കോട്ടിക് സെൽ എ.എസ്.ഐ. ആലപ്പുഴ മാരാരിക്കുളം സ്വദേശി ശാന്തകുമാറി(52) നെയാണ് ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് കിഴക്കേ നടയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ഇയാൾ ലോഡ്ജിൽ മുറിയെടുത്തത്. മുറി വൃത്തിയാക്കാൻ എത്തിയവർ വാതിലിൽ തട്ടിയിട്ടും പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് ടെമ്പിൾ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ തകർത്തണ് അകത്തു കയറിയത്. പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളെ കാണാനില്ലെന്ന് കാണിച്ചത് ബന്ധുക്കൾ ആലപ്പുഴ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments