ചാവക്കാട്: ചാവക്കാട് നഗരസഭ കുടുംബശ്രീ മോഡൽ സി.ഡി.എസിന്റെ നേതൃത്വത്തിൽ ‘ബാലസഭ ഫെസ്റ്റിവൽ ക്യാമ്പയിൻ’ സംഘടിപ്പിച്ചു. നഗരസഭ കോൺഫറൻസ് ഹാളിൽ നഗരസഭ ചെയർമാൻ എ.എച്ച് അക്ബർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ എൻ.കെ പ്രസന്ന അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ലിഷ മത്രംകോട്ട്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി
ചെയർമാൻ കെ.എച്ച് സലാം, ബ്ലോക്ക് കോഡിനേറ്റർ വിശ്വജിത്ത്, റിസോഴ്സ് പേഴ്സൺ സുനിത, നഫല, ഉപസമിതി കൺവീനർമാരായ ഫൗസിയ, സ്റ്റെപ്ന, അക്കൗണ്ടൻ്റ് ജെറീന, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സിഡിഎസ് വൈസ് ചെയർപേഴ്സൺ സാജിത സലാം സ്വാഗതവും ഉപസമിതി കൺവീനർ ഷിനി നന്ദിയും പറഞ്ഞു.

