ഗുരുവായൂർ: സി.പി.എമ്മിൻ്റെ മുതിർന്ന നേതാവായിരുന്ന സി.കെ കുമാരനെ സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. സി.പി.എം ജില്ല സെക്രട്ടറിയേറ്റ് അംഗം എം. ബാലാജി ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി വി. അനൂപ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങളായ എം. കൃഷ്ണദാസ്, ടി.ടി ശിവദാസ്, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എ.എച്ച് അക്ബര്‍, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ എ. എസ് മനോജ്, എം.ആർ രാധാകൃഷ്ണൻ, എറിൻ ആൻറണി, മാലിക്കുളം അബ്ബാസ് എന്നിവർ സംസാരിച്ചു.

