Wednesday, June 3, 2026

ഫോട്ടോ കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

ഗുരുവായൂർ: നഗരസഭ ടൗൺഹാളിൽ സംസ്ഥാന പ്രസിഡണ്ട് ഷാജി തമ്പാനൂർ പതാക ഉയർത്തി സമ്മേളനയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് മണി അപ്പപ്പാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിൻറ് സെക്രട്ടറി റഷീദ് വെളിപ്പറമ്പ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബാബുലേയൻ സംഘടന റിപ്പോർട്ടും സംസ്ഥാന ട്രഷറർ സജീഷ് ഗുരുവായൂർ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന രക്ഷാധികാരി ഇബ്രാഹിം ചിറ്റപ്പുറം സംസാരിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് പ്രകടനവും പൊതുസമ്മേളനവും നടക്കും. പടിഞ്ഞാറേ നട കൈരളി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പ്രകടനം ടൗൺഹാളിൽ സമാപിക്കും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം ഗുരുവായൂർ അസിസ്റ്റൻറ് പൊലീസ് കമ്മീഷണർ വി. സുരേഷ് ഉദ്ഘാടനം ചെയ്യും. നടൻ ശിവജി ഗുരുവായൂർ, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ എന്നിവർ മുഖ്യാതിഥികളാകും. ഗുരുവായൂർ എസ്എച്ച്ഒ വി. വിനോദ്, ജോയിന്റ് ആർടിഒ പി. രമേശ് എന്നിവർ പങ്കെടുക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments