Sunday, March 15, 2026

തിരുവെങ്കിടാചലപതി ക്ഷേത്രം ബ്രഹ്മോത്സവം; ആദ്ധ്യാത്മിക- കലാ സാംസ്ക്കാരിക പരിപാടികൾക്ക് തുടക്കം

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രം ബ്രഹ്മോത്സവത്തോടനുബന്ധിച്ച് ആദ്ധ്യാത്മിക- കലാ സാംസ്ക്കാരിക പരിപാടികൾക്ക് തുടക്കമായി. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഗുരുവായൂർ ക്ഷേത്രം ഊരാളനും ഭരണ സമിതി സ്ഥിരാംഗവുമായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ദീപോ ജ്വലനം നടത്തി ഉൽഘാടനം ചെയ്തു. ക്ഷേത സമിതി പ്രസിഡണ്ട് ശശി വാറണാട്ട് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം കൃഷ്ണനാട്ട ഉന്നത പുരസ്ക്കാരമായ ശ്രീ മാനദേവ സുവർണ്ണ മുദ്ര കരസ്ഥമാക്കിയ  കലാനിലയംചുട്ടി വിഭാഗം മേധാവിയായിരുന്ന തിരുവെങ്കിടാചലപതി ക്ഷേത്ര സമിതി അംഗം  രാജു കലാനിലയത്തിന് സ്നേഹാദരം നൽകി അനുമോദിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗം സി. മനോജ് മുഖ്യാതിഥിയായി ഉപഹാര സമർപ്പണവും നടത്തി.നഗരസഭ കൗൺസിലർ വി.കെ.സുജിത്ത്, എഴുത്തുകാരൻ മുരളി പുറനാട്ടുകര എന്നിവർ സംസാരിച്ചു. ബാലൻ വാറണാട്ട്  ആമുഖപ്രസംഗം നടത്തി. സെക്രട്ടറി പ്രഭാകരൻ മണ്ണൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ വിനോദ് കുമാർ അകമ്പടി നന്ദിയും പറഞ്ഞു. ഉപഹാര ജേതാവ് ഇ രാജു മറുപടി പ്രസംഗവും സന്തോഷ് ഗുരുവായൂർ പ്രാർത്ഥനാ ഗാനാലാപനവും നടത്തി.തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറ്റ. സേതു തിരുവെങ്കിടം, ശിവൻ കണിച്ചാടത്ത്, ഹരി കൂടത്തിങ്കൽ, രാജു പെരുവഴിക്കാട്ട്, പി.ഹരി നാരായണൻ, ടി.കെ അനന്തകൃഷ്ണൻ, പി രാഘവൻ നായർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments