Friday, December 5, 2025

ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ബ്രഹ്മോത്സവത്തിന് കൊടിയേറി

ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ബ്രഹ്മോത്സവത്തിന് കൊടിയേറി. അനുബന്ധ പൂജകൾ പൂർത്തിയാക്കി ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂരിപ്പാട് കൊടിയേറ്റ കർമ്മം നിരവഹിച്ചു. ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,തന്ത്രി ചേന്നാസ് കൃഷ്ണൻ നമ്പൂതിരിപ്പാട് എന്നിവർ സന്നിഹിതരായി. കോട്ടപ്പടി സന്തോഷ് മാരാർ വാദ്യത്തിന് അകമ്പടിയായി. തുടർന്ന് അത്താഴപൂജയും കൊടിപ്പുറത്ത് വിളക്കും എഴുന്നെള്ളിപ്പും ഉണ്ടായി. കൊടിയേറ്റത്തിന് മുമ്പായി  108 കലശാഭിഷേകവും ബ്രഹ്മകലശാഭിഷേകവും നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments