വടക്കേക്കാട്: മൂന്നാംകല്ലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ കാവീട് പനാമ സ്വദേശി എടക്കളത്തൂര്‍ വീട്ടില്‍ ഫറോണ്‍(22), മമ്മിയൂര്‍ താമരയൂര്‍ സ്വദേശി കൊറ്റയില്‍ വീട്ടില്‍ മനോജ്(44) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഇന്നലെ രാത്രിയിലാണ് അപകടം നടന്നത്. പരിക്കേറ്റ ഇരുവരേയും വൈലത്തൂര്‍ ആക്ട്സ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

