ചാവക്കാട്: നാട്ടികയിലെ അന്യായ ടോൾ പിരിവിനെതിരെ ഇന്ന് എൽ.ഡി.എഫ് നടത്തിയ ജനകീയ സമരത്തെ പോലീസ് അടിച്ചമർത്തിയതിൽ പ്രതിഷേധിച്ച് സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ടി.ടി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയാ കമ്മിറ്റി അംഗങ്ങളായ എം ആർ രാധാകൃഷ്ണൻ, മാലിക്കുളം അബ്ബാസ്, ഷൈനി ഷാജി, കെ.എ ഉണ്ണികൃഷ്ണൻ, സിപിഎം ചാവക്കാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ് അശോകൻ, മണത്തല ലോക്കൽ കമ്മിറ്റി സെക്രട്ടറി എ എ മഹേന്ദ്രൻ, എന്നിവർ സംസാരിച്ചു. ഹോചിമിൻ സെന്ററിൽ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
