Tuesday, October 13, 2026

വയോധിക വീട്ടിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കാട്ടൂരില്‍ വീട്ടമ്മയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാട്ടൂര്‍ കാറളം മൃഗാശുപത്രിക്ക് സമീപം പെരുമ്പിള്ളി വീട്ടില്‍ വിജയന്റെ ഭാര്യ സാവിത്രി (79) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി വീടിന്റെ വാതില്‍ തുറക്കാത്തത് കണ്ട് അടുത്തുള്ള വീട്ടിലെ ബന്ധുവിനെ വിളിച്ചുവരുത്തി വീട് തുറന്നു നോക്കിയപ്പോഴാണ് മുറിക്കുള്ളില്‍ സാവിത്രി മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടത്. ദേഹത്തുണ്ടായിരുന്ന. ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപാതകമെന്നാണ് സംശയിക്കുന്നത്. കാട്ടൂര്‍ പൊലിസ് സ്ഥലത്ത് എത്തിയിട്ടുണ്ട്

RELATED ARTICLES
- Advertisment -

Most Popular

Recent Comments