Tuesday, April 29, 2025

മണത്തല സിങ്കർ ലൈൻ റോഡരുകിലെ കുളത്തിൽ വീണ് യുവാവ് മരിച്ചു

ചാവക്കാട്: മണത്തല സിങ്കർ ലൈൻ റോഡരുകിലെ കുളത്തിൽ വീണ് യുവാവ് മരിച്ചു. കൈപറമ്പ് പൂനൂർ കൂട്ടാലക്കൽ വീട്ടിൽ നിമേഷ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാർ ഇയാളെ കുളത്തിൽ നിന്നും കരക്ക് കയറ്റി.  വിവരമറിഞ്ഞ സ്ഥലത്തെത്തിയ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments