Friday, September 20, 2024

വാക്ക് തർക്കത്തെ തുടർന്ന് മധ്യവയസ്കനെ കുത്തി കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

പാവറട്ടി: വെങ്കിടങ് കരുവന്തലയിൽ വാക്ക് തർക്കത്തെ തുടർന്ന് മധ്യവയസ്കനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പാവറട്ടി മേച്ചേരിപ്പടി പുഴങ്കരയില്ലത്ത് വീട്ടിൽ 38 വയസ്സുള്ള ഷിഫാസിനെയാണ് പാവറട്ടി SHO എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 21നായിരുന്നു കേസിനാസ്പദമായ സംഭവം. കൃത്യത്തിനു ശേഷം ഒളിവിൽ പോയ പ്രതി കാസർഗോഡ് ജില്ലയിലെ വനമേഖലയിൽ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്
പ്രതിയെ പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തത്. സബ് ഇൻസ്‌പെക്ടർമാരായ സോമൻ , ജെയ്സൺ ,അസ്സിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ തുളസിദാസ്‌ ,സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ് , പ്രശാന്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments