ചാവക്കാട് എടക്കഴിയൂർ പഞ്ചവടി ശങ്കരനാരായണ ക്ഷേത്രത്തില്‍ തുലാമാസ വാവുബലി തർപ്പണത്തിനായി ആയിരങ്ങളെത്തി. പുലര്‍ച്ചെ 2.30 മുതല്‍ പഞ്ചവടി വാകടപ്പുറത്ത് ബലിതർപ്പണം ആരംഭിച്ചു. വാകടപ്പുറത്ത് പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയില്‍ ഒരേ സമയം ആയിരം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യം ഒരുക്കിയിരുന്നു. ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്കായി വിപുലമായ പാര്‍ക്കിങ് സൗകര്യം, സൗജന്യ പ്രഭാതഭക്ഷണം, ക്ലോക്ക് റൂം സൗകര്യം എന്നിവയും ഒരുക്കിയിരുന്നു. ക്ഷേത്രം പ്രസിഡന്റ് വിശ്വനാഥന് വാക്കയില്‍, സെക്രട്ടറി വിക്രമന് താമരശ്ശേരി, ക്ഷേത്രം ട്രഷറര്‍ രാജഗോപാല്‍ വേഴംപറമ്പത്ത്, ഭാരവാഹികളായ ബാലന് കൊഴപ്പാട്ട്, ദിലീപ്കുമാര് പാലപ്പെട്ടി, വിനയദാസ് താമരശ്ശേരി, ഷനില്‍കുമാര്‍ ചന്തിരുത്തില്‍, മനേഷ് ചന്ദനപറമ്പില്‍ എന്നിവർ നേതൃത്വം നൽകി.
