Monday, November 9, 2026

കോട്ടപ്പടി ശ്രീ ആൽക്കൽ ബ്രഹ്മരാക്ഷസൻ ക്ഷേത്രത്തിൽ വാവുത്സവം ഭക്തിസാന്ദ്രം

ഗുരുവായൂർ: കോട്ടപ്പടി ശ്രീ ആൽക്കൽ ബ്രഹ്മരാക്ഷസൻ ക്ഷേത്രത്തിലെ വാവുത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. ക്ഷേത്രത്തിൽ  വിശേഷാൽ പൂജകളും അലങ്കാരങ്ങളും നടന്നു. ഒറ്റയപ്പം വഴിപാടിന് നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. ഉത്സവത്തിൻ്റെ ഭാഗമായി കോങ്ങാട് മധു നേതൃത്വം നൽകിയ പഞ്ചവാദ്യം വാദ്യാസ്വാദകരെ ആനന്ദത്തിലാക്കി. തിമിലയിൽ  കോങ്ങാട് മധു, മദ്ദളത്തിൽ ചെർപ്പുളശ്ശേരി ശിവൻ, ഇലത്താളത്തിൽ  പാഞ്ഞാൾ വേലുക്കുട്ടി, കൊമ്പിൽ മച്ചാട് മണികണ്ഠൻ, ഇടയ്ക്കയിൽ   തിരുവില്വാമല ഹരി എന്നിവരായിരുന്നു നേതൃനിരയിൽ. എഴുന്നള്ളിപ്പ് പുന്നത്തൂർ കോട്ടയിലെത്തി മേളത്തിൻ്റെ അകമ്പടിയിൽ തിരിച്ചെഴുന്നള്ളിപ്പ് ഉണ്ടായി. കോട്ടപ്പടി സന്തോഷ് മാരാരും പറമ്പന്തളി ബിജേഷും മേളത്തിന് അമരക്കാരായി. പുന്നത്തൂർ രാജകുടുംബം വകയാണ് മേള സമർപ്പണം നടന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments