ഗുരുവായൂർ: കർണ്ണാടക നിയമസഭ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മിന്നും വിജയം കരസ്ഥമാക്കി ബി.ജെ.പിയെ നിലംപരിശാക്കിയതിൽ ആഹ്ലാദം പ്രകടിപ്പിച്ചും രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കോൺഗ്രസ്സ് പ്രവർത്തകർ ഗരുവായൂരിൽ ആഹ്ലാദ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചും, മധുരം വിതരണം ചെയ്തുമായിരുന്നു പ്രകടനം. ഗുരുവായൂർ നഗരം ചുറ്റിയ പ്രകടനത്തിന് അഡ്വ.ടി.എസ് അജിത്, കെ.പി ഉദയൻ, ബാലൻ വാറണാട്ട്, കെ.പി.എ റഷീദ്, പി.ഐ ലാസർ മാസ്റ്റർ, കെ.വി സത്താർ, സി.എസ് സൂരജ്, ഗോകുൽ ഗുരുവായൂർ, കെ.ബി ബിജു, വി.എസ് നവനീത്, പ്രദീഷ് ഓടാട്ട്, പി.കെ കബീർ, മിഥുൻ മോഹൻ, സിബിൽദാസ്, കെ.ബി സുബീഷ്, റംഷാദ് മല്ലാട്, ശശി വല്ലാശ്ശേരി, വി.എ സുബൈർ, പ്രേംജി മേനോൻ, ബാബുരാജ് ഗുരുവായൂർ, പി.എം വഹാബ്, ശശികുമാർ പട്ടത്താക്കിൽ, ആർ.കെ നവാസ്, ആനന്ദ് രാമകൃഷ്ണൻ, ജലീൽ മുതുവട്ടൂർ, ജോയൽ കാരക്കാട്, വി.എം മുഹമ്മദുണ്ണി എന്നിവർ നേതൃത്വം നൽകി.
കർണാടകയിലെ കോൺഗ്രസ് വിജയം; പടക്കം പൊട്ടിച്ചും മധുരം നൽകിയും ഗുരുവായൂരിൽ കോൺഗ്രസ് ആഹ്ലാദം
RELATED ARTICLES

