ചാവക്കാട്: തിരുവത്ര നടുവിൽ പുരക്കൽ ശ്രീ കുഞ്ഞുണ്ടൻ കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവ ദിനത്തിൽ ക്ഷേത്രത്തിനും പരിസരത്തുള്ള പത്തോളം കുടുംബത്തിനും പത്തടി വീതിയിൽ സൗജന്യമായി റോഡിന് സ്ഥലം നൽകിയ കുറ്റിയിൽ രവി, കെ.കെ പ്രധാൻ, കെ.കെ ശ്രീകുമാർ മാസ്റ്റർ, റോഡ് നിർമ്മാണ പ്രവർത്തനത്തിന് സന്നദ്ധ പ്രവർത്തനം നടത്തിയ കെ എ കുഞ്ഞുമുഹമ്മദ് എന്നിവർക്ക് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ പൊന്നാടയും ഉപഹാരവും നൽകി സ്നേഹ ആദരവ് നൽകി.

ക്ഷേത്രം പ്രസിഡണ്ട് നടുവിൽ പുരക്കൽ ഭാസ്കരൻ, സെക്രട്ടറി എൻ.കെ രമേശ്, ഖജാൻജി നടുവിൽ പുരക്കൽ രഘുത്തമ്മൻ, വൈസ് പ്രസിഡണ്ട് എൻ.എസ് ശ്രീജിത്ത്, എൻ.കെ വിനയൻ, എൻ.ആർ ഷാരോൺ, എൻ.എസ് സുജിത്ത്, എൻ.പി പ്രമോദ് എന്നിവർ നേതൃത്വം നൽകി.


