കണ്ണൂർ: കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ യാത്രക്കാർക്കുനേരെ തീവെപ്പ് നടത്തിയ സംഭവത്തിന്റെ അന്വേഷണ ഭാഗമായി എൻ.ഐ.എ സംഘം കണ്ണൂരിലെത്തി. തീവെപ്പ് നടന്ന കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ ഡി 1, ഡി 2 ബോഗികൾ സംഘം പരിശോധന നടത്തി. ഇന്ന് ഉച്ച 12.30നായിരുന്നു പരിശോധന.
എൻ.ഐ.എയുടെ കൊച്ചി, ബംഗളൂരു യൂനിറ്റുകളിൽനിന്നുള്ള രണ്ട് പേരാണ് എത്തിയത്. തീവെപ്പിന് തീവ്രവാദ ബന്ധമെന്തെങ്കിലും ഉണ്ടോയെന്നാണ് സംഘം പ്രധാനമായും അന്വേഷിക്കുന്നത്. പരിശോധനയുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളിൽനിന്ന് സംഘം ഒഴിഞ്ഞുമാറി.

