പുന്നയൂർകുളം: തൃപ്പറ്റ് മര്യാദമൂല ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മര്യാദമൂല ചെയർമാൻ മുഹമ്മദ്ക്കുട്ടി പെരിയാട്ടയിൽ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ പുഴിക്കളയിലെ പഴയ കാല വ്യാപാരി തേക്കും കാട്ടയിൽ മുഹമ്മദ്‌നെ ആദരിച്ചു. പന്ത്രണ്ടാം വാർഡ് മെമ്പർ ശംസുദ്ധീൻ പൊന്നാട അണിയിച്ചു. ശംസുദ്ധീൻ വെള്ളപ്പറൻമ്പിൽ, രവി കട്ടപ്പന, റസാഖ് മുല്ലക്കാട്ടിൽ, കെ.പി.ധർമൻ, ശ്രീജിത്ത് കല്ലൂർ, ഷനോജ് വെളിയത്ത്, ഷാജി പെരിയാട്ടയിൽ, മുഖദ്ധം ചേലുള്ളിയിൽ, മജീദ് വാകുളത്തിൽ, റഷീദ് പാലപ്പെട്ടി, അഷറഫ് കിട്ടപ്പടി, ശെഫി മുക്കണ്ടത് എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.


