Friday, September 20, 2024

പൂക്കുളം സ്നേഹക്കൂട് കൂട്ടായ്മ ഓണഘോഷ പരിപാടി നാളെ നടക്കും

ചാവക്കാട്: പൂക്കുളം സ്നേഹക്കൂട് കൂട്ടായ്മയുടെ ഓണഘോഷ പരിപാടി നാളെ നടക്കും. രാവിലെ 11.30 ന്  ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്യും. മുതിർന്ന വ്യക്തികളെ ആദരിക്കൽ, ചികിത്സാ ധനസഹായം, എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് വിതരണം, കുട്ടികളുടെ കലാപരിപടികൾ തുടങ്ങിയവയും നടക്കുമെന്ന് ഭാരവാഹികളായ ജോയ് ചെറുവത്തൂർ, ജമാൽ താമരത്ത്, അഫ്സൽ കിക്കിരിമുട്ടം എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments