Friday, November 22, 2024

കോവിഡ്19: അബുദാബിയില്‍ ചികില്‍സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു

ഗള്‍ഫ് ബ്യൂറോ

അബുദാബി: കോവിഡ് 19 രോഗം ബാധിച്ച് ചികില്‍സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. മേല്‍പറമ്പയിലെ പരേതരായ സിലോണ്‍ മമ്മിഞ്ഞിയുടെ മകന്‍ അബ്ദുല്‍ നസീറാ(56)ണ് മരിച്ചത്. ഒരാഴ്ച്ച മുമ്പ് പനി ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നസീറിന് കോവിഡ് രോഗമാണെന്ന് തെളിഞ്ഞിരുന്നു. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന നസീര്‍ അവധി കഴിഞ്ഞ് ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. മാതാവ്: അവ്വാബി. ഭാര്യ: ഹാജറ. നാസിഫ ഏക മകളാണ്. മരുമകന്‍: ദിബ്ബു ഖുല്‍ഷന്‍. സഹോദരങ്ങള്‍: സുലൈമാന്‍ സഹദുല്ല, അഷ്‌റഫ്, സുബൈദ, നജ്മുന്നിസ, പരേതരായ ഡോ, അബ്ദുല്‍ സമദ്, സഫിയ.ഖബറടക്കം അബുദാബിയിലെ ബനിയാസില്‍ നടത്തി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments