Sunday, October 4, 2026

ജനധാര ഖത്തർ ഓണാഘോഷം വർണ്ണാഭമായി

ദോഹ: ജനധാര ഖത്തറിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം വർണ്ണാഭമായി. ഏഷ്യൻ ടൗണിലുള്ള ഷീ കിച്ചൻ റസ്റ്റോറന്റിൽ നടന്ന ആഘോഷ പരിപാടി ഷാജി ആലിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ ജനധാര പ്രസിഡന്റ് സാലിഹ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സി. റിയാസ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷഫീഖ് മടപ്പേൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ മാഹിർ വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ്‌ നിഷാബ് നന്ദി പറഞ്ഞു. കേരളീയ സാംസ്‌കാരിക തനിമകൾ നിറഞ്ഞ വൈവിധ്യങ്ങളായ കലാകായിക മത്സരങ്ങൾ ആഘോഷങ്ങളുടെ ഭാഗമായി നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments