Friday, September 20, 2024

സി.പി.എം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു

ചാവക്കാട്: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സി.പി.എം തിരുവത്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈകൾ നട്ടു. പുത്തൻകടപ്പുറം ഇ.എം.എസ് നഗറിൽ നടന്ന ചടങ്ങ് നഗരസഭ  ചെയർപേഴ്സൻ ഷീജാ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.എച്ച് സലാം അധ്യക്ഷത വഹിച്ചു. പി.കെ രാധാകൃഷ്ണൻ, സഹദേവൻ, രണദീവ്‌, പ്രസന്ന എന്നിവർ സംസാരിച്ചു. ടി.എം ഹനീഫ, സ്വാഗതവും തയ്യിൽ മുസ്തഫ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments