Thursday, November 21, 2024

കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രവാസി സംഘം സമരം നടത്തി.

ചാവക്കാട്: കോവിഡ് 19 ഭീതിയോടെ വിദേശത്തു കഴിയുന്ന ഇന്ത്യക്കാരെ സ്വന്തം നാട്ടിലെക്ക്‌ വരാൻ അനുവദിക്കാതെ ദ്രോഹിക്കുന്ന കേന്ദ്ര സർക്കാറിന്റെ പ്രവാസി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് ചാവക്കാട് നഗരത്തിൽ കേരള പ്രവാസി സംഘം
ലോക്ക് ഡൗൺ നിയമം പാലിച്ച് പ്രതിഷേധ നിൽപ് സമരം നടത്തി.

കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡണ്ട് പി.ടി കുഞ്ഞുമുഹമ്മദ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി അബ്ദുൾ ഖാദർ എം.എൽ.എ, സംസ്ഥാന സെക്രട്ടറി എ.സി ആനന്ദൻ, ജില്ലാ ട്രഷറർ കെ.വി അഷറഫ് ഹാജി, ലാസർ പേരകം എന്നിവർ നേതൃത്വം നൽകി.

സംസ്ഥാനത്ത് പതിനായിരത്തിലെറെ കേന്ദ്രങ്ങളിലാണ് കേരള പ്രവാസി സംഘം പ്രതിഷേധ നിൽപ് സമരം നടത്തിയത്.

ഗുരുവായൂർ കിഴക്കെ നടയിൽ നടന്ന സമരത്തിന് അഹമ്മദ് മുല്ലയും ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നടന്ന സമരത്തിന് ആർ.വി ഷെരിഫും നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments