ഗുരുവായൂർ: നാഷണൽ ഹൈവേ 66ൻ്റെ നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി തളിക്കുളം ഇ.ടി.എസ് റോഡിൽ പൈപ്പ് ക്രോസിങ് നടക്കുന്നതിനാൽ ജൂലൈ 29 മുതൽ ആഗസ്റ്റ് ഒന്ന് വരെ യു.ഐ.ഡി.എസ്.എസ്.എം.ടി പദ്ധതി വഴി ഗുരുവായൂർ, ചാവക്കാട് മുനിസിപ്പാലിറ്റികൾ, ഒരുമനയൂർ, കടപ്പുറം പഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള ശുദ്ധജല വിതരണം പൂർണ്ണമായും തടസ്സപ്പെടുമെന്ന് ജല അതോറിറ്റി അസി. എൻജിനീയർ അറിയിച്ചു.
