Saturday, November 28, 2026

പൈതൃകം ഗുരുവായൂർ ഭാഗവത സപ്താഹം; സ്വാഗതസംഘം രൂപീകരിച്ചു

പൈതൃകം ഗുരുവായൂർ സംഘടിപ്പിക്കുന്ന ഭാഗവത സപ്താഹവുമായി ബന്ധപ്പെട്ട് സ്വാഗതസംഘം രൂപീകരണ യോഗം ചേർന്നു. ഗുരുവായൂർ രുക്മണി റീജൻസിയിൽ  ചേർന്ന യോഗം സ്വാമികൃഷ്ണാനന്ദ സരസ്വതി യോഗം ഉദ്ഘാടനം ചെയ്തു. ഡോ. ഡി.എം വാസുദേവൻ അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി പ്രസിഡണ്ട് പി.എസ് പ്രേമാനന്ദൻ മുഖ്യാതിഥിയായി. അഡ്വ. രവിചങ്കത്ത്, ഡോ. കെ.ബി പ്രഭാകരൻ, ജയൻ മേനോൻ, കെ.കെ വേലായുധൻ, ശ്രീകുമാർ പി നായർ, മുരളി അകമ്പടി, രാധാകൃഷ്ണൻ ആലുക്കൽ, എ.കെ ദിവാകരൻ, ഇന്ദിര സോമസുന്ദരൻ, ബാബു മാസ്റ്റർ, നിർമ്മല നായ്ക്കത്ത്, ഹരിദാസ് കുളവിൽ, രവിവട്ടരങ്ങത്ത് എന്നിവർ സംസാരിച്ചു.  ഡോ.  ഡി.എം വാസുദേവൻ ചെയർമാനും ജി.കെ പ്രകാശൻ ജനറൽ കൺവീനറും കെ.കെ വേലായുധൻ ട്രഷററും വർക്കിംഗ്  ചെയർമാനായി അഡ്വ. രവിചങ്കത്ത്, വർക്കിംഗ് കൺവീനർ ഡോ. കെ.ബി പ്രഭാകരൻ എന്നിവർ അടങ്ങിയ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഡിസംബർ 27 മുതൽ 2027 ജനുവരി മൂന്ന് വരെയാണ് ഭാഗവത സപ്താഹം നടക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments