കടപ്പുറം: മത്സ്യത്തൊഴിലാളി കോൺഗ്രസ് കടപ്പുറം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ഭരണഘടന ആമുഖം വായിച്ച് പ്രതിജ്ഞയും ചൊല്ലി. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി. മുസ്താഖ് അലി സദസ്സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സി.എസ് രമണൻ അധ്യക്ഷത വഹിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറിമാരായ ചെട്ടിപ്പാറൻ ഭരതൻ, മൂക്കൻ കാഞ്ചന, കൊപ്പര ശൈലജ, മത്സ്യത്തൊഴിലാളി കോൺഗ്രസ് കടപ്പുറം മണ്ഡലം, പ്രസിഡണ്ട് കെജി വിജേഷ്, ഇൻകാസ് നേതാവ് സി. സാദിക്കലി, കുന്നത്ത് ഷാഹു, ആലിൽ കൃഷ്ണദാസ്, അണ്ടത്തോട് നസിയ, സ്മിത മധു, ആച്ചി പ്രമീള, കെ.കെ രതീശൻ, കെ.വി മണികണ്ഠൻ, എ.എസ് മുസ്തഫ, മിസിരിയ മുസ്താഖ് എന്നിവർ സംസാരിച്ചു.
