Tuesday, November 3, 2026

“ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൻ്റെ വാടക ഇരട്ടിയാക്കിയ നടപടി പുനഃപരിശോധിക്കണം’ – അരവിന്ദൻ പല്ലത്ത്

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൻ്റെ മേൽപ്പത്തൂർ ശ്രീ ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൻ്റെ വാടക ഇരട്ടിയാക്കി വർദ്ധിപ്പിച്ച നടപടി പുനപരിശോധിക്കണമെന്ന് കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക്  പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് ആവശ്യപ്പെട്ടു. നൃത്ത അരങ്ങേറ്റത്തിനും മറ്റ് പരിപാടികൾക്കുമായി ഭക്തജനങ്ങൾ വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. ആഡിറ്റോറിയം വാടക കൂടി വർദ്ധിപ്പിക്കുന്നത് പരിപാടികൾ നടത്തുന്നവരിൽ അമിതഭാരം അടിച്ചേൽപ്പിക്കലാണ്. തങ്ങൾ അഭ്യസിച്ച കല ഗുരുവായൂരപ്പൻ്റെ മുന്നിൽ ആദ്യം അവതരിപ്പിക്കണമെന്ന മോഹം കൊണ്ടാണ്. പലരും നൃത്തവും, കലാപരിപാടികളും നടത്തുന്നത്. അവരെ ചൂഷണം ചെയ്യുന്ന സമീപനം ദേവസ്വം ഉപേക്ഷിക്കണ. ആഡിറ്റോറിയം ബുക്കിംഗിൽ ക്രമക്കേടുകൾ ഉണ്ടെങ്കിൽ അകാര്യത്തിൽ കൃത്യമായ അന്വേഷണം നടത്തി, ബുക്കിംഗ് മറിച്ചു കൊടുക്കുന്നത് തടയാനുള്ള ഫലപ്രദമായ നടപടി കൈക്കൊള്ളണം.  ബുക്കിംഗ്  ഓൺലൈനായി ചെയ്യുന്നതിന് സംവിധാനം ഒരുക്കണം. ചില ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ മാത്രം പരിഗണിച്ച് മാനേജിംഗ് കമ്മറ്റി  തീരുമാനങ്ങൾ എടുക്കുന്ന സമീപനം ശരിയല്ല. ഭക്തജനങ്ങളുടെ കൂടി വികാരം പരിഗണിക്കണമെന്നും  ഇക്കാര്യം മുഖ്യമന്ത്രി, ദേവസ്വം വകുപ്പ് മന്ത്രി എന്നിവരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും അരവിന്ദൻ പല്ലത്ത് പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments