ഗുരുവായൂർ: പൈതൃകം ഗുരുവായൂരിന്റെ നേതൃത്വത്തിൽ ആദ്ധ്യാത്മിക പ്രഭാഷകനും മെഡിക്കൽ കോളേജ് പ്രൊഫസറും ആയിരുന്ന ഡോ. പി. രാമന്റെ അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂർ രുക്മണി റീജൻസിയിൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി അദ്ദേഹത്തിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഡോ. ഡി.എം വാസുദേവൻ അധ്യക്ഷത വഹിച്ചു. അഡ്വ. രവിചങ്കത്ത് ആമുഖ പ്രഭാഷണം നടത്തി. ആധ്യാത്മിക പ്രഭാഷകൻ രാജീവ് ഇരിങ്ങാലക്കുട, ഡോ. രാഹുൽ ലക്ഷ്മണൻ, സ്വാമി പവനപുത്രദാസ്, രവീന്ദ്രൻ അടികൾ, ഡോ. സതീദേവി, ഡോ. ശിവകുമാർ, മണലൂർ ഗോപിനാഥ്, ആലിക്കൽ രാധാകൃഷ്ണൻ, കെ.കെ വേലായുധൻ, മുരളി അകമ്പടി എന്നിവർ സംസാരിച്ചു.
