Tuesday, November 3, 2026

ചാവക്കാട് നഗരസഭ അഴിമതിക്കെതിരെ യു.ഡി.എഫ് പദയാത്ര; സി.എ ഗോപപ്രതാപൻ നയിക്കും, മണത്തല മേഖല കമ്മിറ്റി കൺവെൻഷൻ സംഘടിപ്പിച്ചു

ചാവക്കാട്: ചാവക്കാട് നഗരസഭ അഴിമതിക്കെതിരെ നഗരസഭ പ്രതിപക്ഷ നേതാവ് നവംബർ ഏഴിന് നയിക്കുന്ന യു.ഡി.എഫ് പദയാത്ര വിജയിപ്പിക്കാൻ മണത്തല മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ ഡി.സി.സി സെക്രട്ടറി സി.എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി അഡ്വ. തേർളി അശോകൻ ആദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.വി ബദറുദ്ദീൻ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനിത ശിവൻ, ചാവക്കാട് മണ്ഡലം ഭാരവാഹികളായ ഇസഹാഹ് മണത്തല, അഷറഫ് ബ്ലാങ്ങാട്, സക്കീർ ഹുസൈൻ ചന്ദനപറമ്പിൽ, കെ.എൻ സന്തോഷ് , ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് പി.ടി ഷൗക്കത്ത്, നഗരസഭ കൗൺസിലർ സനൂപ് ശേഖരൻ, മഹിള കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി റുക്കിയ ഷൗക്കത്ത്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷിഹാബ് മണത്തല, പെൻഷണർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.പി കൃഷ്ണൻ മാസ്റ്റർ, കമറുദ്ദീൻ പട്ടാളം, കെ.വി അലിക്കുട്ടി, സഫറിയ റിയാദ്, ശ്രീജ സുനിൽ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments