Tuesday, November 3, 2026

ജനതാദൾ (എസ്) ഗുരുവായൂർ നിയോജകമണ്ഡലം മുൻ പ്രസിഡണ്ട് എം.പി ഇക്ബാൽ മാസ്റ്റർ സി.പി.എമ്മിൽ ചേർന്നു

ജനതാദൾ (എസ്) ഗുരുവായൂർ നിയോജകമണ്ഡലം മുൻ പ്രസിഡണ്ട് എം.പി ഇക്ബാൽ മാസ്റ്റർ സി.പി.എമ്മിൽ ചേർന്നു. സിപിഎം ജില്ല സെക്രട്ടറി കെ.വി അബ്ദുൽഖാദർ എം.പി ഇക്ബാൽ മാസ്റ്ററെ സിപിഎമ്മിലേക്ക് ഷാൾ അണിയിച്ച് സ്വീകരിച്ചു.1981 ൽ വിദ്യാർത്ഥി ജനതയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 1982 കേരള വിദ്യാർത്ഥി ജനതയുടെ പൊന്നാനി എംഇഎസ് കോളേജ് യൂണിറ്റ് പ്രസിണ്ടന്റായി പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാർത്ഥി ജനതയുടെ തൃശ്ശൂർ ജില്ല ഭാരവാഹിയായും പ്രവർത്തിച്ചു. യുവജനതാദൾ ജില്ല സെക്രട്ടറി, സംസ്ഥാന കമ്മറ്റി അംഗം, ജനതാദൾ ജില്ലാ സെക്രട്ടറി, മണ്ഡലം പ്രസിണ്ടന്റ്, സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1987 മുതൽ അധ്യാപകനായി 33 വർഷക്കാലത്തെ സേവനത്തിന് ശേഷം 2020 ൽ തിരുവത്ര എ.യു.പി സ്കൂളിൽ നിന്ന് വിരമിച്ച ഇക്ബാൽ മാസ്റ്റർ 2020 ൽ അധികാരത്തിൽ വന്ന  പുന്നയൂർ പഞ്ചായത്ത് ഭരണ സമിതിയുടെ ആസൂത്രണ സമിതി ഉപാധ്യക്ഷനായും പ്രവർത്തിച്ചു. ആ കാലയളവ് പുന്നയൂർ പഞ്ചായത്തിന്റെ വികസന മുന്നേറ്റത്തിന്റെ കാലമായിരുന്നു. വളരെ ചെറുപ്പം മുതലേ ശക്തമായ ഇടതുപക്ഷ പ്രവർത്തകനായിരുന്ന ഇഖ്ബാൽ മാസ്റ്റർ സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത് സിപിഎമ്മിന് ശക്തമായി മുന്നോട്ടു പോകാൻ കരുത്തു പകരുമെന്ന് ജില്ല സെക്രട്ടറി കെ.വി അബ്ദുൽ ഖാദർ പറഞ്ഞു. ചടങ്ങിൽ സിപിഎം ചാവക്കാട് ഏരിയ കമ്മിറ്റി അംഗം  ടി.വി.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ടി.ടി ശിവദാസൻ, എൻ.കെ അക്ബർ എംഎൽഎ, എം.ആർ രാധാകൃഷ്ണൻ,  എം.എ വഹാബ്, കെ.ബി ഫസലുദ്ദീൻ, എൻ.കെ ഗോപി, വി.കെ ഇർഷാദ്, ടി.എം വിക്രമൻ, കെ.വി അബ്ദുൽ കരീം, ജനപ്രതിനിധികളായ ബാബു മാസ്റ്റർ, ഷൈബ ദിനേശൻ, സുഹറ ബക്കർ എന്നിവർ  സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments