Sunday, November 1, 2026

ആവേശകടലായി ബീച്ച് ലവേഴ്സ് കോസ്റ്റൽ വാക്കത്തോൺ

ചാവക്കാട്: കേരളപ്പിറവി ദിനത്തിൽ ബീച്ച് ലവേഴ്സ് സംഘടിപ്പിച്ച ക്യു.ആർ.ഐ കോസ്റ്റൽ വാക്കത്തോൺ ‘വാക്ക് ഫോർ കേരള’ ആവേശക്കടലായി.  വ്യായാമം ചെയ്യൂ…ആരോഗ്യം സംരക്ഷിക്കൂ” എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടി എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുഖ്യ രക്ഷാധികാരി അബ്ദുള്ള തെരുവത്ത് ഫ്ലാഗ് ഓഫ് നിർവഹിച്ചു. സംഘടനാ പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം അധ്യക്ഷത വഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എം.എച്ച് അക്ബർ, ഡോ. ഷൗജാദ് മുഹമ്മദ്, മെക് സെവൻ പ്രസിഡണ്ട് ആർ.ടി ഇസ്മയിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി അബ്ദുൽ മനാഫ് സ്വാഗതവും ട്രഷറർ ഒ.കെ സുധീർ നന്ദിയും പറഞ്ഞു. ഭാരവാഹികളായ സി ഹുസൈൻ, എ.പി ഖലീൽ, ടി.കെ ഹനീഫ, ഉമ്മർ കരിപ്പായിൽ, മിഥുൻരാജ്, മുനീർ, സുധീരൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments