Saturday, October 31, 2026

ഗുരുവായൂർ നഗരസഭയിൽ കേരളോത്സവത്തിന് തുടക്കമായി

ഗുരുവായൂർ: കേരള യുവജനക്ഷേമ ബോർഡിന്റെയും ഗുരുവായൂർ നഗരസഭയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന് തുടക്കമായി. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ  നടന്ന ചടങ്ങ്‌ നഗരസഭ ചെയർപേഴ്സൺ സുനിത അരവിന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.കെ ജ്യോതിരാജ് അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എ.ടി ഹംസ, വി. അനൂപ്, രതി ജനാർദ്ദനൻ, ഷാനി റെജി, ബിന്ദു അജിത് കുമാർ, കൗൺസിലർമാരായ ബഷീർ പൂക്കോട്, റഷീദ് കുന്നിക്കൽ, ശോഭ ഹരി നാരായണൻ, മറ്റ് വാർഡ് കൗൺസിലർമാർ, നഗരസഭ സെകട്ടറി എച്ച്. അഭിലാഷ് കുമാർ, നഗരസഭയിലെ വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരസഭ ഉദ്യോഗസ്ഥ- കൗൺസിൽ ടീമും ചാവക്കാട് ബാർ കൗൺസിൽ ടീമും തമ്മിൽ നടന്ന സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ ഉദ്യോഗസ്ഥ- കൗൺസിൽ ടീം വിജയച്ചു. തുടർ ദിവസങ്ങളിൽ വിവിധ കായിക മത്സരങ്ങളും കലാമത്സരങ്ങളും അരങ്ങേറും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments