Sunday, November 1, 2026

കരുണയും കരുതലുമായി ഷെൽട്ടർ കാര്യണ്യ ദിനം

കടപ്പുറം: കടപ്പുറം ഷെൽട്ടർ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാരുണ്യ ദിനം സംഘടിപ്പിച്ചു. കടപ്പുറം   അഞ്ചങ്ങാടിയിൽ നടന്ന 183-ാം മാസ ചടങ്ങുകൾ കടപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് വി.എം. മനാഫ് ഉദ്ഘാടനം ചെയ്തു. ഷെൽട്ടർ പ്രസിഡൻ്റ് ടി.കെ ഗഫൂർഹാജി അദ്ധ്യക്ഷത വഹിച്ചു. 250 ഓളം പേർക്ക് ഒരു ലക്ഷം രൂപയുടെ സ്‌നേഹനിധി പ്രതിമാസ  പെൻഷൻ വിതരണം നടത്തി. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി. ബീരാൻ സാഹിബ്, ഷെൽട്ടർ ഗൾഫ് ചാപ്റ്റർ മുൻ വൈസ് പ്രസിഡൻ്റ് പി.എം ഗഫൂർ എന്നിവർക്കായുള്ള പ്രാർഥനക്ക് കുഞ്ഞാലൻ മുസ്ല്യാർ നേതൃത്വം നൽകി. ഷെൽട്ടർ ജനറൽ സെക്രട്ടറി പി.കെ. ബഷീർ മുഖ്യപ്രഭാഷണം നടത്തി. രക്ഷാധികാരി സി.ബി.എ ഫത്താഹ്, ട്രഷറർ എ.കെ ഫൈസൽ, മുഹമ്മദലി കുറുപ്പത്ത്, ഭാരവാഹികളായ എ.കെ ശാഹു, കെ.ഐ നൂർദ്ധീൻ, ആലു ചാലിൽ, മുഹമ്മദുണ്ണി പണ്ടാരി, കെ.എം ഹുസൈൻ,  ബാദുഷ പള്ളത്ത്, ശിഹാബ് പണിക്കവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു. പി എം ഹനീഫ, സി.എ ബദറു, പി.കെ ഷറഫുദ്ധീൻ, ഷാഹിത തൂമാട്ട്, അനീഷ ഷറഫുദ്ധീൻ, റീമശിഹാബ്, ഉമൈറ, ഷക്കീല മാവുത്തർ, ഷാജി ഹൈദരലി, ഷമീറ ഗുരുവായൂർ, ഷാജിത പുതുവീട്ടിൽ, സരസു, ഫാത്തിമത്ത് സുഹറ തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments