കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചാവക്കാട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. ഗുരുവായൂരിൽ ജില്ല കമ്മിറ്റിയംഗം കെ.ടി ശ്രീനിവാസൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് പി.വി ബാലചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചിത്രക്കാരൻ ഗായത്രി അനുസ്മരണ പ്രഭാഷണം നടത്തി. സെക്രട്ടറി കെ.വി രാമകൃഷ്ണൻ സ്വാഗതവും കെ.ആർ ശശിധരൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാകാരൻ സുനിൽ ചൂണ്ടൽ പുല്ലാംകുഴലിൽ വയലാർ ഗാനങ്ങൾ ആലപിച്ചു. വയലാർ കവിതകളും വയലാർ ഗാനമഞ്ജരിയും ഉണ്ടായി. പി.ഐ സൈമൺ, എൻ.പി രാധാകൃഷ്ണൻ, എം. രതി, പി.കെ ബീന, കയ്യുമ്മു, അബ്ദുൽ കാദർ, മാഗി, പി.കെ റോസിലി, ഗോവിന്ദൻകുട്ടി എന്നിവർ നേതൃത്വം നൽകി.
