Friday, October 30, 2026

ചാവക്കാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതി ‘നെയ്തൽ’ വിളംബര ജാഥ

ചാവക്കാട്: ചാവക്കാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ചാവക്കാട് ഖരാനയുടെ ത്രിദിന സാംസ്‌കാരികോത്സവം ‘നെയ്തൽ’ന് തുടക്കം കുറിച്ച് നാടുണര്‍ത്തി  വിളംബര ജാഥ. ചാവക്കാട്  മുനിസിപ്പൽ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച വിളംബര ജാഥ നഗരം ചുറ്റി കൂട്ടുങ്ങൾ ചത്വരത്തിൽ സമാപിച്ചു. നഗരസഭ ചെയര്‍മാന്‍ എ.എച്ച് അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഖരാന പ്രസിഡന്റ് കെ.എ മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.സി കോയ, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേര്‍സണ്‍ ബിന്‍സി സന്തോഷ്, ഷൈനി ഷാജി, പ്രീജ ദേവദാസ്, ഷാജിത സലാം, മാലിക്കുളം അബ്ബാസ്, പി.കെ അന്‍വര്‍, കെ.വി രവീന്ദ്രന്‍, എം. കബീര്‍, വി.ബി അജിത് രാജ്, ജാഫര്‍ ലിമ, പി.എസ് ദിനേശന്‍ എന്നിവര്‍ സംസാരിച്ചു.  ഖരാനയുടെ നേതൃത്വത്തില്‍ ഇന്ന് ആരംഭിക്കുന്ന പരിപാടി  31, നവംബർ ഒന്നിന് സമാപിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments