ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം സർവീസിൽ 37 വർഷത്തെ ഭഗവത് സേവനം പൂർത്തിയാക്കി വിരമിക്കുന്ന ദേവസ്വം അറ്റൻഡറും ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഓർഗനൈസേഷൻ സെക്രട്ടറിയുമായ കെ. ഉണ്ണികൃഷ്ണന് സംഘടനയുടെ നേതൃത്വത്തിൽ സമുചിതമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം സി.പി.എം. തൃശ്ശൂർ ജില്ലാ കമ്മിറ്റി അംഗവും ഗുരുവായൂർ നഗരസഭ മുൻ ചെയർമാനുമായ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ദേവസ്വം ഭരണസമിതി മുൻ അംഗവും യൂണിയൻ വൈസ് പ്രസിഡന്റുമായ സി. മനോജ് അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതി മുൻ അംഗങ്ങളായ എ. വി. ചന്ദ്രൻ, എ. വി. പ്രശാന്ത്, ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ് സി. ആർ. ലെജുമോൾ, യൂണിയന്റെ മുൻ ഭാരവാഹികളായ ഇ. കെ. നാരായണൻ ഉണ്ണി, ഇ. രാജു, ദേവസ്വം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, യൂണിയൻ ഭാരവാഹികളായ അരുൺ സി. മോഹൻ, വി. അപർണ, സജിത്ത് വള്ളിക്കാവ് എന്നിവർ സംസാരിച്ചു. 37 വർഷത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ദേവസ്വം സേവനരംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന കെ. ഉണ്ണികൃഷ്ണന്റെ സേവനങ്ങളെ ചടങ്ങിൽ അനുസ്മരിച്ചു. ദീർഘകാലത്തെ സേവനത്തിനുശേഷം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിക്കുന്ന അദ്ദേഹത്തിന് സഹപ്രവർത്തകരും സംഘടനാ പ്രവർത്തകരും ആശംസകൾ നേർന്നു. യൂണിയൻ ജോയിന്റ് സെക്രട്ടറി കെ. വി. വൈശാഖ് സ്വാഗതവും ജി. എൻ. രാമകൃഷ്ണൻ പറഞ്ഞു.
