Thursday, October 29, 2026

ഖോ-ഖോ ദേശീയ താരം കെ.എ അനികക്ക്  എച്ച്.എം.സി ക്ലബ്ബ് ചാവക്കാട് ബീച്ചിൻ്റെ ആദരം

പാലക്കാട് നടന്ന സിബിഎസ്ഇ സ്റ്റേറ്റ് ലെവൽ ഖോ-ഖോ ചാമ്പ്യൻഷിപ്പിൽ ഗേൾസ് അണ്ടർ -17 ചാമ്പ്യൻ ടീമിലെയും ചെന്നൈയിൽ വെച്ച് നടന്ന ദേശീയതല മത്സരത്തിൽ റണ്ണേഴ്സ് ടീമിലെയും അംഗമായ കെ.എ അനികയെ ചാവക്കാട് ബീച്ച് എച്ച്എംസി ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനിയായ അനിക, ചാവക്കാട് ബീച്ച് സ്വദേശികളായ അഭിലാഷ്-ഷീന എന്നിവരുടെ മകളാണ്. ക്ലബ്ബ് ഭാരവാഹികൾ അനികയെ പൊന്നാട അണിയിച്ച്  ഉപഹാരം സമർപ്പിച്ചു. ക്ലബ്ബ് പ്രസിഡന്റ് അജിത് ഷാ, രക്ഷാധികാരി അഷ്റഫ് എച്ച്.എം.സി,  വൈസ് പ്രസിഡന്റ് ഷാഫി എന്നിവർ നേതൃത്വം നൽകി. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments