Thursday, October 29, 2026

രമേശ് ചെന്നിത്തലക്ക് കേളപ്പജി പുരസ്‌കാരം; നവംബർ 17ന് പുരസ്കാരം സമ്മാനിക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമിതിയുടെ കേളപ്പജി പുരസ്‌കാരത്തിന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ തിരഞ്ഞെടുത്തു. 11,111 രൂപയും ഗുരുവായൂര്‍ സത്യഗ്രഹ സ്തൂപ ശില്പവുമടങ്ങിയതാണ് പുരസ്‌കാരം. ഡോ. എം.ലീലാവതി ചെയര്‍മാനും സി രാധാകൃഷ്ണന്‍, ഡോ.പി.വി കൃഷ്ണന്‍ നായര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. സത്യാഗ്രഹത്തിന്റെ 95-ാം വാര്‍ഷിക ഭാഗമായി നവംബര്‍ 17 ന് രാവിലെ ഗുരുവായൂരില്‍ നടക്കുന്ന ചടങ്ങില്‍ ‘മാതൃഭൂമി’ മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രന്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ചെയര്‍മാന്‍ സ്വാമി ഹരിനാരായണൻ, കണ്‍വീനര്‍ ഷാജു പുതൂർ എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments