ഗുരുവായൂർ: അഞ്ച് വർഷം കൂടുമ്പോൾ കേരളത്തിൽ നടപ്പിലാക്കി വരുന്ന ശമ്പള പരിഷ്കരണം, പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പൂക്കോട് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആന്റോ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.പി പോളി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.എഫ് ജോയ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലർ വി.കെ ജയരാജൻ, ജില്ല ഭാരവാഹികളായ കെ. ഗിരീന്ദ്ര ബാബു, തോംസൺ വാഴപ്പിള്ളി, വനിതാ ഫോറം പ്രസിഡന്റ് ബ്രില്ല്ന്റ് വർഗീസ്, ട്രഷറർ എം. കോയക്കുട്ടി, ഇ.എ മുഹമ്മദുണ്ണി, പി.ഐ ലാസർ, എം.വി ജയ്സൺ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
