Friday, October 16, 2026

മമ്മിയൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ വയലാർ സ്മൃതിസംഗമം

ഗുരുവായൂർ: ​വയലാർ രാമവർമ്മയുടെ 50-ാം സ്മൃതിവർഷത്തോടും വയലാർ സാഹിത്യ അവാർഡിന്റെ സുവർണ്ണ ജൂബിലിയോടും അനുബന്ധിച്ച് ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളേജിൽ ‘വയലാർ വർഷം 2025-2026’ സംഘടിപ്പിച്ചു. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്, കോളേജിലെ മലയാള ഗവേഷണ വിഭാഗം, കോളേജ് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ദ്വിദിന അനുസ്മരണ പരിപാടികൾ നടത്തിയത്. ​കോളേജ് പ്രിൻസിപ്പാൾ റവ. സി. ഡോ. ജെ. ബിൻസി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യ വയലാർ അനുസ്മരണ പ്രഭാഷണം നടത്തി. മലയാളിയുടെ കാവ്യഭാവുകത്വത്തെയും ജനമനസ്സുകളെയും സ്വാധീനിച്ച വയലാറിന്റെ കാവ്യജീവിതത്തെയും നിലപാടുകളെയും കുറിച്ച് അദ്ദേഹം സദസ്സുമായി സംവദിച്ചു.  

​പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ ‘അവസാനത്തെ താൾ’ എന്ന നാടകവും അരങ്ങേറി. എം.പി മീനാക്ഷി രചനയും ഹെലൻ എ. ഷാജു, വരദ എം. ഷാജി എന്നിവർ സംവിധാനവും നിർവ്വഹിച്ച നാടകത്തിൽ വിദ്യാർത്ഥി പ്രതിനിധികളായ ദേവിക കെ പ്രമോദ്, പി.ബി യുക്ത, സി.എ ശ്രീനന്ദന, ഇ.ജെ തബിത, നിവേദ്യ സി വിജയൻ, അഞ്ജന അശോകൻ, കെഎസ് ദിയലക്ഷ്മി, അമീന കെ. ഷെബി, ഹെലൻ എ ഷാജു, എം.പി മീനാക്ഷി, ത്രയ കെ മമർ, ആര്യനന്ദ വി സനോജ് എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തുടർന്ന് ‘എൽ.എഫ് ബീറ്റ്സ്’ അവതരിപ്പിച്ച ഹൃദ്യമായ വയലാർ ഗാനാഞ്ജലിയും അരങ്ങേറി. ഡോ. എം റോയ് മാത്യു എം, ഡോ. എ.പി അന്നം സിനി, സി. ഡോ. എ.ജെ ജോയ്സി നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments