ബസ്സിൽ നിന്നും മാല മോഷ്ടിച്ച പ്രതി പിടിയിൽ. മധുര സ്വദേശി നന്ദിനി(25)യാണ് പേരാമംഗലം പോലീസിന്റെ പിടിയിലായത്. പേരാമംഗലം സ്വദേശിയുടെ ഒന്നര പവൻ മാലയും ലോക്കറ്റുമാണ് പ്രതി ബസ്സ് യാത്രയ്ക്കിടെ കവർന്നത്. ഓഗസ്റ്റ് 10 നാണ് സംഭവം നടന്നത്. സംഭവത്തിൽ അന്വേഷണം നടത്തിയ പോലീസ് മധുരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
