കുന്നംകുളം: കുന്നംകുളത്ത് സിറ്റി ഡാൻസാഫിന്റെയും കുന്നംകുളം പോലീസിന്റെയും രാസ ലഹരി വേട്ട. 36 ഗ്രാം എം ഡി എം എയുമായി പോർക്കളേങ്ങാട് സ്വദേശി അറസ്റ്റിൽ. പോർക്കളേങ്ങാട് സ്രാമ്പിക്കൽ വീട്ടിൽ ഡാനിയൽ പ്രദീപ് (23) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാളുടെ വീടിന് സമീപത്തെ റോഡിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. പോലീസിനെ കണ്ടതൊടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് സാഹസികമായാണ് പിടികൂടിയത്. ഇയാളിൽ നിന്ന് 36 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബാംഗ്ലൂരിൽ നിന്നും എം ഡി എം എ വാങ്ങി കുന്നംകുളത്ത് വിൽപന നടത്തുന്നതാണ് പ്രതിയുടെ രീതി. ഇയാളുടെ ഇടപാടുകളെ കുറിച്ചും ലഹരിയുടെ ഉറവിടത്തെ കുറിച്ചും ഡാൻസാഫും കുന്നംകുളം പോലീസും വ്യാപകമായി അന്വേഷണം ആരംഭിച്ചു
