ചാവക്കാട്: മുതുവട്ടൂർ ജംഗ്ഷനിൽ വാഹനാപകടം. 55 കാരന് ദാരുണാന്ത്യം. പാലക്കാട് നെന്മാറ സ്വദേശി ചന്ദ്രനാണ് പരിക്കേറ്റത്. ഇന്ന് രാത്രി 9.10 ഓടെയാണ് സംഭവം. നടന്നു പോകുന്നതിനിടയിൽ ഇന്നോവ കാർ തട്ടി വീണ ചന്ദ്രൻ്റെ മേൽ ബ്രെസ്സ കാർ ഇടിക്കുകയായിരുന്നു. രണ്ടു വാഹനങ്ങളും നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
