Friday, October 9, 2026

ചാവക്കാട് മുതുവട്ടൂരിൽ വാഹനാപകടം; വയോധികന് ദാരുണാന്ത്യം

ചാവക്കാട്: മുതുവട്ടൂർ ജംഗ്ഷനിൽ വാഹനാപകടം. വയോധികന് ദാരുണാന്ത്യം. കാൽനട യാത്രക്കാരൻ പാലക്കാട് നെന്മാറ സ്വദേശി ചന്ദ്ര(55)നാണ് പരിക്കേറ്റത്. ഇന്ന് രാത്രി 9.10 ഓടെയാണ് സംഭവം. നടന്നു പോകുന്നതിനിടയിൽ ഇന്നോവ കാർ തട്ടി വീണ ചന്ദ്രൻ്റെ മേൽ ബ്രെസ്സ കാർ ഇടിക്കുകയായിരുന്നു. രണ്ടു വാഹനങ്ങളും നിർത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments